You are currently viewing പാങ്ങോട് ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പാങ്ങോട് ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലം: പുത്തൂർ പാങ്ങോട് ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുത്തൂർ തെക്കുംചേരി തെങ്ങുവിളക്കാവിന് സമീപം കൂരോംതുണ്ടിൽ ലീലാഭവനിൽ അക്ഷയ് (20) ആണ് മരിച്ചത്.

ഇന്ന് രാവിലെ സുഹൃത്തുക്കൾക്കൊപ്പം പാങ്ങോട് ചിറയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയ യുവാവിനെ തുടർന്ന് ശാസ്താംകോട്ട ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply