You are currently viewing പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ളാക്കാട്ടൂർ: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ആനക്കല്ലുങ്കൽ സ്വദേശിനിയായ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്.

കഴിഞ്ഞ 21-ാം തീയതി രാവിലെ 11.30ഓടെ വീട്ടിൽ വച്ച് ഉണ്ടായ അപകടത്തിലാണ് ജോമോളിന് പൊള്ളലേറ്റത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയും ശരീരത്തിൽ ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.

ഉടൻ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോമോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

എബിസൺ ആണ് ഭർത്താവ്. ഇവാനിയ മകളാണ്.

സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും.

Leave a Reply