ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; ഡിജിഎംഎയുടെ നിർദേശം
ന്യൂഡൽഹി: ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ തൽക്കാലം നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (ഡിജിഎംഎ) നിർദേശം നൽകി. 2026-ലെ സർക്കുലർ നമ്പർ 36 വഴിയാണ്…