You are currently viewing ടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ടെറസ് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നകുണ്ടിലെ പൂമരത്തിൽ നിഷ ബെന്നി (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.

വീടിന്റെ ടെറസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കാൽവഴുതി കാർപോർച്ചിന് മുകളിലേക്ക് വീണ നിഷ, കാർപോർച്ചിന്റെ അസ്ബസ്റ്റോസ് ഷീറ്റ് തകർന്നതിനെ തുടർന്ന് മുറ്റത്തേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി.

കോളിക്കടവ് പാട്ടാരത്തിലെ പരേതരായ തുണ്ടത്തിൽ അഗസ്തിയുടെയും മേരിയുടെയും മകളാണ് നിഷ. ഭർത്താവ് ബെന്നി പൂമരത്തിൽ. മക്കൾ: ജെമിൽ ജോസ്, ആരോൺ അഗസ്റ്റിൻ (ഇരുവരും ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥികൾ). സഹോദരങ്ങൾ: നിമീഷ് (യു.കെ.), അനീഷ് (ഖത്തർ).

സംസ്കാരം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിൽ നടക്കും.

Leave a Reply