You are currently viewing ടാൻസാനിയയിൽ യാത്രയ്ക്കിടെ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് വീണ് പരിക്ക്; ഇടതുകൈയ്ക്ക് പൊട്ടൽ

ടാൻസാനിയയിൽ യാത്രയ്ക്കിടെ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് വീണ് പരിക്ക്; ഇടതുകൈയ്ക്ക് പൊട്ടൽ

തിരുവനന്തപുരം: ടാൻസാനിയയിൽ നടക്കുന്ന അന്തർ പാർലമെന്ററി യൂണിയൻ (ഐപിയു) സമ്മേളനവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ കാൽ വഴുതി വീണ് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന് പരിക്കേറ്റു. വഴിയോരത്തെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

വീഴ്ചയിൽ ഇടതുകൈയുടെ കുഴയ്ക്ക് പൊട്ടലേറ്റതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. നിലവിൽ ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെങ്കിലും ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ഡോക്ടർമാരുടെ നിർദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി ഒക്ടോബർ 9ന് രാവിലെ ഡൽഹിയിലെത്തും. തുടർന്ന് ഡൽഹിയിൽ തുടർചികിത്സയും ശസ്ത്രക്രിയയും നടത്തും.

Leave a Reply