രാത്രിയിൽ അണക്കെട്ട് തുറക്കാൻ കളക്ടറുടെ അനുമതി നിർബന്ധം; പുതിയ മാർഗനിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെയും പ്രകൃതിദുരന്ത സാധ്യതയുടെയും പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സർക്കാർ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷണം മുതൽ കർഷകർക്ക് നഷ്ടപരിഹാരം വർധിപ്പിക്കുന്നത് വരെയുള്ള വിവിധ വിഷയങ്ങളിൽ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.…