You are currently viewing പത്തനാപുരത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ സർക്കാർ; മാങ്കോട് സ്റ്റേഡിയം നിർമാണം വേഗത്തിലാക്കും

പത്തനാപുരത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ സർക്കാർ; മാങ്കോട് സ്റ്റേഡിയം നിർമാണം വേഗത്തിലാക്കും

പത്തനാപുരത്തിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ പ്രദേശത്ത് കളിക്കളങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കായിക മന്ത്രി ഉറപ്പുനൽകിയതായി പത്തനാപുരം എംഎൽഎ ജ്യോതികുമാർ ചാമക്കാല. കായിക മന്ത്രി ഒ.ജെ. ജനീഷുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.

പത്തനാപുരത്തിന്റെ കായിക വികസനത്തിന് ആവശ്യമായ കളിക്കളങ്ങൾ ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ജ്യോതികുമാർ ചാമക്കാലയുടെ കുറിപ്പിൽ പറയുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി മാങ്കോട് സ്റ്റേഡിയത്തിന്റെ നിർമാണം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നാടിന്റെ വികസനത്തിൽ കളിക്കളങ്ങൾക്ക് നിർണായക സ്ഥാനമുണ്ടെന്നും പുതുതലമുറയുടെ കായിക അഭിരുചികൾ വളർത്തുന്നതിന് പത്തനാപുരത്ത് കൂടുതൽ സൗകര്യങ്ങൾ അനിവാര്യമാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. കായിക വികസനത്തിന് കേരള സർക്കാരിന്റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, പത്തനാപുരത്തിന്റെ അഭിമാനമായ മുൻ സന്തോഷ് ട്രോഫി താരം വിനോദിന്റെ സർക്കാർ ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി വകുപ്പ് തലത്തിൽ ഇടപെടൽ നടത്താമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

Leave a Reply