You are currently viewing ടർഫിൽ ഫുട്ബോൾ കളിക്കിടെ ദാരുണാന്ത്യം; 19കാരൻ വിഷ്ണു മരിച്ചു

ടർഫിൽ ഫുട്ബോൾ കളിക്കിടെ ദാരുണാന്ത്യം; 19കാരൻ വിഷ്ണു മരിച്ചു

കോഴിക്കോട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് ദാരുണ സംഭവം.

എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് വിഷ്ണു പെട്ടെന്ന് കുഴഞ്ഞുവീണത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപ്രതീക്ഷിത മരണവാർത്ത പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വിജയന്റെയും ഷിജിയുടെയും മകനാണ് വിഷ്ണു. സഹോദരി: രവീണ.

Leave a Reply