
കൊല്ലം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.

വീട്ടുകാർ ഉടൻ തന്നെ സായയെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരണകാരണം സംബന്ധിച്ച് കുറിപ്പിൽ വ്യക്തമായ പരാമർശമില്ലെന്നാണ് പൊലീസ് അറിയിച്ചത്.

കാറിന്റെ മുടങ്ങിയ ഇ.എം.ഐ അടയ്ക്കുന്നതിനായി തന്റെ സ്വർണം വിറ്റ് പണം കണ്ടെത്തണമെന്ന് കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ തനിക്ക് നൽകിയ സ്നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം നിലവിൽ എറണാകുളത്താണ് താമസം. നാല് വർഷം മുമ്പായിരുന്നു സായയുടെയും അഫ്സലിന്റെയും വിവാഹം.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.