You are currently viewing ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

കോഴിക്കോട്: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

പൊയിൽക്കാവ് കോളൂർകുന്ന് ഗംഗാധരന്റെ മകൻ ജിതിൻ (28) ആണ് മരിച്ചത്. ട്രെയിൻ തട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.

സംഭവമറിഞ്ഞ് റെയിൽവേ പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർനടപടികൾക്കായി മാറ്റി.

അപകടത്തിന്റെ സാഹചര്യവും സംഭവത്തിലേക്ക് നയിച്ച കാരണവും സംബന്ധിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply