
കണ്ണൂർ: നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്കയായ സ്ത്രീ മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് സ്വദേശിനിയായ ശ്രീലത (60) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 10.10ഓടെ കുറ്റിക്കകത്തെ വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നടാൽ ഗേറ്റ് കടക്കുമ്പോഴാണ് മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിൻ തട്ടി അപകടമുണ്ടായത്.
പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകളാണ് ശ്രീലത. അവിവാഹിതയായിരുന്നു.
സഹോദരങ്ങൾ: പവിത്രൻ (ആഡൂർ), പ്രശാന്തൻ (കുറ്റിക്കകം/മസ്കറ്റ്), ജയചന്ദ്രൻ (എടക്കാട്), അശോകൻ (കടമ്പൂർ/മസ്കറ്റ്), വസന്ത (കുറ്റിക്കകം), കനകവല്ലി (എടക്കാട്), രജനി (കൊശോർമൂല), ഷീല (എടക്കാട്).