ഇൻഷുറൻസ് രംഗത്ത് വൻ പരിഷ്കാരത്തിന് ഐആർഡിഎഐ; തെറ്റായ പോളിസി വിൽപ്പന തടയാൻ പബ്ലിക് ഇൻഷുറൻസ് രജിസ്ട്രി നിർദേശം
ന്യൂഡൽഹി: ഇൻഷുറൻസ് പോളിസികളുടെ തെറ്റായ വിൽപ്പന (മിസ്-സെല്ലിംഗ്) തടയാനും ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്താനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ചെയർമാൻ അജയ് സേത്ത് പുതിയ പരിഷ്കാര നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഓരോ ഇൻഷുറൻസ് പോളിസി വിൽപ്പനയും അതിന്…