
പത്തനംതിട്ട: ഏനാത്ത്–ഏഴംകുളം റോഡിൽ തട്ടാരപടിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴുവയസുകാരൻ മരിച്ചു. ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഏഴുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന കുട്ടിയുടെ പിതാവ് വിനോദിനും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് വിവരം.