സതേൺ സോണൽ കൗൺസിൽ യോഗം മഹാബലിപുരത്ത്; തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ
ചെന്നൈ മഹാബലിപുരത്ത് 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം പുരോഗമിക്കുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കേരളത്തിന്റെ പ്രതിനിധി സംഘത്തോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.…