നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ടുപേരെ കാണാതായി
കൊല്ലം: കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള അഴിമുഖത്ത് ശക്തമായ തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. അപകടത്തിൽ നീണ്ടകര പുത്തൻതുറ സ്വദേശിയായ രാജീവൻ (76)…