കുണ്ടറയിൽ പെട്ടിഓട്ടോ നിയന്ത്രണം വിട്ട് അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കൊല്ലം കുണ്ടറയിൽ പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുളവന പുന്നത്തടം സ്വദേശി ബഷീർകുട്ടി (74) ആണ് ചികിത്സയിലിരിക്കെ സെപ്റ്റംബർ 11ന് പുലർച്ചെ മരിച്ചത്. സെപ്റ്റംബർ 10, വ്യാഴാഴ്ച വൈകിട്ട് കുണ്ടറ പെരുംപുഴ ഷാപ്പുമുക്കിലാണ് അപകടം…

Continue Readingകുണ്ടറയിൽ പെട്ടിഓട്ടോ നിയന്ത്രണം വിട്ട് അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സിടി സ്കാൻ സെന്ററും അഡ്വാൻസ്ഡ് ക്ലിനിക്കൽ ലാബും; സർക്കാർ ഉത്തരവായി

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സിടി സ്കാൻ സെന്ററും അഡ്വാൻസ്ഡ് ക്ലിനിക്കൽ ലാബും സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷാണ് ഇക്കാര്യം അറിയിച്ചത്. സിടി സ്കാൻ സേവനത്തിനു പുറമെ, നിലവിൽ ആശുപത്രിയിൽ ലഭ്യമല്ലാത്ത അത്യാധുനിക ലാബ് പരിശോധനകളും പുതിയ അഡ്വാൻസ്ഡ് ക്ലിനിക്കൽ ലാബിലൂടെ ലഭ്യമാകും. പ്രദേശത്ത് സർക്കാർ സംവിധാനത്തിൽ ആദ്യമായാണ് സിടി സ്കാൻ യൂണിറ്റും അഡ്വാൻസ്ഡ് ക്ലിനിക്കൽ ലാബും എത്തുന്നത്. […]

Continue Readingകരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സിടി സ്കാൻ സെന്ററും അഡ്വാൻസ്ഡ് ക്ലിനിക്കൽ ലാബും; സർക്കാർ ഉത്തരവായി

കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

കരുനാഗപ്പള്ളി: കൂട്ടുകാർക്കൊപ്പം കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മരണം സ്ഥിരീകരിച്ചു. കോട്ടയ്ക്കുപുറം അമ്പീലേത്ത് ക്ഷേത്രത്തിന് സമീപം ഉതിത്തറ വീട്ടിൽ സന്തോഷിന്റെയും കെ.എസ്.ആർ.ടി.സി. കണ്ടക്ടർ രജിതയുടെയും മകൻ ദേവനന്ദൻ ആണ് മരിച്ചത്. കുലശേഖരപുരം ഹയർ സെക്കൻഡറി…

Continue Readingകായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കൊല്ലം: പുത്തൂർ ചുങ്കത്തറ മുക്കിൽ രണ്ട് സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ നിന്ന് ചാരുമൂടിലേക്ക് പോയ എസ്എംഎസ് ബസും ഭരണിക്കാവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന സൊസൈറ്റി ബസുമാണ് കൂട്ടിയിടിച്ചത്. പുത്തൂർ ബിവറേജസിന് സമീപത്തെ ചുങ്കത്തറ…

Continue Readingസ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

താത്കാലിക ഓഫീസുകൾ ഒരുങ്ങുന്നു; കൊല്ലം കെഎസ്ആർടിസി നവീകരണത്തിന് തുടക്കം

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം ഉടൻ; 15 കോടി രൂപയുടെ പുതിയ ടെർമിനൽ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നവീകരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പുതിയ ബസ്…

Continue Readingതാത്കാലിക ഓഫീസുകൾ ഒരുങ്ങുന്നു; കൊല്ലം കെഎസ്ആർടിസി നവീകരണത്തിന് തുടക്കം

ഒന്നാം അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി: വിവരാവകാശ കമ്മീഷണർ

കൊല്ലം: വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന ഒന്നാം അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കി അപേക്ഷകർക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ. കൊല്ലം ടൗൺ ഹാൾ അനക്‌സിൽ നടന്ന വിവരാവകാശ കമ്മീഷൻ ഹിയറിംഗിൽ…

Continue Readingഒന്നാം അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി: വിവരാവകാശ കമ്മീഷണർ

നീണ്ടകര ബോട്ടപകടം: ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കി സർക്കാർ

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ 26-കാരനായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. ദുരന്തബാധിത കുടുംബത്തെ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സാധ്യമായ എല്ലാ സർക്കാർ സഹായവും ഉറപ്പാക്കുകയും ചെയ്തു. ജൂലൈ 31-ന് നീണ്ടകര…

Continue Readingനീണ്ടകര ബോട്ടപകടം: ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കി സർക്കാർ

തീരദേശ രക്ഷാപ്രവർത്തന സംവിധാനങ്ങളിൽ സമൂല മാറ്റം വേണം: മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: ഓഖി ദുരന്തം വലിയൊരു പാഠമായി മുന്നിൽ നിൽക്കുമ്പോഴും തീരദേശ മേഖലയിലെ രക്ഷാപ്രവർത്തന സംവിധാനങ്ങൾ കാലാനുസൃതമായി നവീകരിക്കാനോ കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) തയ്യാറാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് അതീവ ഗൗരവകരമാണെന്ന് മന്ത്രി ഷിബു ബേബി ജോൺ. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും…

Continue Readingതീരദേശ രക്ഷാപ്രവർത്തന സംവിധാനങ്ങളിൽ സമൂല മാറ്റം വേണം: മന്ത്രി ഷിബു ബേബി ജോൺ

ഗതാഗതനിയമലംഘനങ്ങൾക്കെതിരെ കർശന നടപടി; റോഡ് സുരക്ഷ ശക്തമാക്കാൻ കൊല്ലം ജില്ലാ ഭരണകൂടം

കൊല്ലം: റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ ഭരണകൂടം. അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി. അപകടസാധ്യതയുള്ള ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. കർബല ബാലികാമറിയം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി…

Continue Readingഗതാഗതനിയമലംഘനങ്ങൾക്കെതിരെ കർശന നടപടി; റോഡ് സുരക്ഷ ശക്തമാക്കാൻ കൊല്ലം ജില്ലാ ഭരണകൂടം

മറൈൻ ആംബുലൻസും കൂടുതൽ ലൈഫ് ജാക്കറ്റുകളും; തീരമേഖലയിൽ സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കും

ജില്ലയിൽ തുടരുന്ന ശക്തമായ മഴയും പ്രക്ഷുബ്ധമായ കടൽ സാഹചര്യവും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ദുരന്തപ്രതിരോധ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു. തീരപ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി കലക്ടറുടെ ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷത…

Continue Readingമറൈൻ ആംബുലൻസും കൂടുതൽ ലൈഫ് ജാക്കറ്റുകളും; തീരമേഖലയിൽ സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കും