പരീക്ഷകൾക്ക് സിലബസുണ്ട്, ജീവിതത്തിന് ഇല്ല; വെല്ലുവിളികളെ നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പരീക്ഷകൾ നിശ്ചിത സിലബസിന്റെ അടിസ്ഥാനത്തിലാണെങ്കിലും ജീവിതം മുന്നിൽവയ്ക്കുന്ന വെല്ലുവിളികൾക്ക് നിശ്ചിത സിലബസില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹചര്യങ്ങൾക്കനുസരിച്ച് മാറാനും പുതിയ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും യുവാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് എട്ടിന് ഐഐടി ഡൽഹിയുടെ 57-ാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു…