കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കും: മന്ത്രി അബ്ദുൽ ഗഫൂർ
തിരുവനന്തപുരം: മുതലപ്പൊഴി, കൊല്ലം നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ വിവിധ ഏജൻസികളുടെ ഏകോപനത്തോടെ ഊർജിതമായി തുടരുകയാണെന്ന് ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ അറിയിച്ചു. ഫിഷറീസ് വകുപ്പ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്…