നൂറനാട്ടിൽ മഴക്കെടുതി; ആറ്റുവാ, ചെറുമുഖ മേഖലകളിൽ എംഎൽഎ, എംഎസ് അരുൺകുമാർ സന്ദർശനം നടത്തി

ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന നൂറനാട് ഗ്രാമപഞ്ചായത്തിലെ ആറ്റുവാ, ചെറുമുഖ പ്രദേശങ്ങൾ എം.എസ്. അരുൺകുമാർ എംഎൽഎ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിതരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വിലയിരുത്തിയ എംഎൽഎ, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ…

Continue Readingനൂറനാട്ടിൽ മഴക്കെടുതി; ആറ്റുവാ, ചെറുമുഖ മേഖലകളിൽ എംഎൽഎ, എംഎസ് അരുൺകുമാർ സന്ദർശനം നടത്തി

“ഞാൻ ഭക്ഷണം കഴിച്ചതാണോ തെറ്റ്?” തനിക്കെതിരെ നടക്കുന്നത് ഹീനമായ പ്രചാരണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനിയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തെന്ന ആരോപണങ്ങൾക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രതികരണവുമായി രംഗത്തെത്തി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അതിൽ…

Continue Reading“ഞാൻ ഭക്ഷണം കഴിച്ചതാണോ തെറ്റ്?” തനിക്കെതിരെ നടക്കുന്നത് ഹീനമായ പ്രചാരണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇരുപത്തിയെട്ടിൽ കടവിലും കരിപ്പുഴ തോട്ടിലും നീരൊഴുക്ക് തടസ്സം നീക്കി; ജലനിർഗമനം ഉറപ്പാക്കാൻ അടിയന്തര നടപടി

ആലപ്പുഴ: അച്ചൻകോവിലാറിലും കരിപ്പുഴ തോട്ടിലുമുണ്ടായ നീരൊഴുക്ക് തടസ്സം നീക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. ഇന്ന് രാവിലെ അച്ചൻകോവിലാർ ഒഴുകുന്ന ഇരുപത്തിയെട്ടിൽ കടവിലും അച്ചൻകോവിലാറിന്റെ കൈവഴിയായ കരിപ്പുഴ തോടിൽ പാലത്തിന് സമീപവും നീരൊഴുക്ക് തടസ്സപ്പെട്ടതായി…

Continue Readingഇരുപത്തിയെട്ടിൽ കടവിലും കരിപ്പുഴ തോട്ടിലും നീരൊഴുക്ക് തടസ്സം നീക്കി; ജലനിർഗമനം ഉറപ്പാക്കാൻ അടിയന്തര നടപടി

ലോട്ടറി തൊഴിലാളികൾക്ക് ഓണം ബത്ത; പെൻഷൻകാർക്കും വർദ്ധിപ്പിച്ച് ധനസഹായം

ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ ഓണം ഉത്സവ ബത്തയും പെൻഷൻ ആനുകൂല്യവും വർധിപ്പിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവ ബത്തയായി 8,500 രൂപയും പെൻഷൻകാർക്ക് 3,750 രൂപയുമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ ഏജന്റുമാർക്കും…

Continue Readingലോട്ടറി തൊഴിലാളികൾക്ക് ഓണം ബത്ത; പെൻഷൻകാർക്കും വർദ്ധിപ്പിച്ച് ധനസഹായം

മുതലപ്പൊഴി വള്ളംമുങ്ങൽ ദുരന്തം: കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വള്ളംമുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശിയായ ഫ്രീമോന്റെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് നിരവധി മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. അപകടത്തിന് പിന്നാലെ കോസ്റ്റ്…

Continue Readingമുതലപ്പൊഴി വള്ളംമുങ്ങൽ ദുരന്തം: കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആലുവ മഹാദേവ ക്ഷേത്രം വീണ്ടും വെള്ളത്തിനടിയിൽ; പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ 80 ശതമാനത്തിലേറെ ഭാഗം മുങ്ങി

ആലുവ: കനത്ത മഴയെ തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ആലുവ മഹാദേവ ക്ഷേത്രം വീണ്ടും വെള്ളത്തിനടിയിലായി. ക്ഷേത്രപരിസരത്തിന്റെ 80 ശതമാനത്തിലേറെ ഭാഗവും വെള്ളത്തിനടിയിലായതായി ദൃശ്യങ്ങളും പ്രാദേശിക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ…

Continue Readingആലുവ മഹാദേവ ക്ഷേത്രം വീണ്ടും വെള്ളത്തിനടിയിൽ; പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ 80 ശതമാനത്തിലേറെ ഭാഗം മുങ്ങി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; എട്ട് മരണം, എട്ട് പേരെ കാണാതായി, 13 പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലമുള്ള ദുരന്തങ്ങളിൽ ഇതുവരെ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ടെന്നും 13 പേർക്ക് പരിക്കേറ്റതായും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ദുരിതബാധിതരുടെ സംരക്ഷണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ മുഴുവൻ സജ്ജമാണെന്ന്…

Continue Readingസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; എട്ട് മരണം, എട്ട് പേരെ കാണാതായി, 13 പേർക്ക് പരിക്ക്

ഓഡിറ്റിംഗ് സംവിധാനം ക്രമപ്പെടുത്തി നഷ്ടത്തിലുള്ള സഹകരണ ബാങ്കുകളെ ലാഭത്തിലാക്കും: മന്ത്രി എം. ലിജു

തഴവ: ഓഡിറ്റിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി നഷ്ടത്തിലായ സഹകരണ ബാങ്കുകളെ ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. തഴവ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ…

Continue Readingഓഡിറ്റിംഗ് സംവിധാനം ക്രമപ്പെടുത്തി നഷ്ടത്തിലുള്ള സഹകരണ ബാങ്കുകളെ ലാഭത്തിലാക്കും: മന്ത്രി എം. ലിജു

പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസഹായം ഉറപ്പാക്കും; മന്ത്രി പി.സി. വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാ അവശ്യസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. റാന്നിയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം താലൂക്ക് ഹാളിൽ…

Continue Readingപത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസഹായം ഉറപ്പാക്കും; മന്ത്രി പി.സി. വിഷ്ണുനാഥ്

ഇടുക്കിയിൽ ഉരുൾപൊട്ടൽ ദുരന്തം; വീട്ടമ്മ മരിച്ചു, വീട് പൂർണമായി തകർന്നു

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമുള്ള കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ഒരു വീട്ടമ്മ മരിക്കുകയും ഒരു വീട് പൂർണമായും തകരുകയും ചെയ്തു. ശനിയാഴ്ച (ഓഗസ്റ്റ് 1) പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കുടയത്തൂർ ഏഴാം…

Continue Readingഇടുക്കിയിൽ ഉരുൾപൊട്ടൽ ദുരന്തം; വീട്ടമ്മ മരിച്ചു, വീട് പൂർണമായി തകർന്നു