തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റണം: മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: നഗരഹൃദയത്തിലുള്ള തിരുവനന്തപുരം മൃഗശാല അവിടെനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. തിരുവനന്തപുരത്ത് നടന്ന 'റീഇമാജിനിങ് കേരളം' പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നഗരമധ്യത്തിൽ മൃഗങ്ങളെ പാർപ്പിക്കുന്നത് അവയോട് കാണിക്കുന്ന ക്രൂരതയാണെന്നും, മൃഗങ്ങൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ…