ജനശതാബ്ദി എക്‌സ്പ്രസിന് ഇനി എൽ.എച്ച്.ബി കോച്ചുകൾ; യാത്രാസൗകര്യവും സുരക്ഷയും വർധിക്കും
തിരുവനന്തപുരം: 12076/75 തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ആദ്യമായി ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളുമായി വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിച്ചു. പഴയ ഐ.സി.എഫ് കോച്ചുകൾക്ക് പകരമായാണ് പുതിയ കോച്ചുകൾ വിന്യസിച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാരുടെ സുരക്ഷയും യാത്രാനുഭവവും മെച്ചപ്പെടുമെന്ന് റെയിൽവേ അധികൃതർ…