മാസപ്പടി കേസ്: പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി ഇഡി
തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേരള ഡിജിപിക്ക് ഔദ്യോഗികമായി കത്ത് നൽകി. പിണറായി വിജയന് പുറമെ മകൾ വീണ ടി., മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ്, എക്സാലോജിക് സൊല്യൂഷൻസിലെ മുതിർന്ന ജീവനക്കാർ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് ഡിജിപിക്ക് കത്ത് […]