കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും ദുരന്തം; ചങ്ങനാശേരി സ്വദേശി മുങ്ങിമരിച്ചു

മൂന്നിലവ്: കോട്ടയം ജില്ലയിലെ മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണം. ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ ടിറ്റു ജോസഫ് (39) ആണ് മരിച്ചത്. ചങ്ങനാശേരി സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു ടിറ്റു. അപകടത്തെ തുടർന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും ടീം എമർജൻസി സന്നദ്ധ…

Continue Readingകട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും ദുരന്തം; ചങ്ങനാശേരി സ്വദേശി മുങ്ങിമരിച്ചു

ഒറ്റപ്പാലം–ചെർപ്പുളശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ചർച്ചയിൽ ധാരണ

ഷോർണൂർ: ഒറ്റപ്പാലം–ചെർപ്പുളശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുടമകൾ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് ചർച്ചകളിലൂടെ പിൻവലിച്ചു. ഷോർണൂർ എംഎൽഎ പി. മമ്മിക്കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കിഫ്ബി പദ്ധതിയുടെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന റോഡുമായി ബന്ധപ്പെട്ട് യാത്രക്കാരും ബസ് ഓപ്പറേറ്റർമാരും നേരിടുന്ന…

Continue Readingഒറ്റപ്പാലം–ചെർപ്പുളശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ചർച്ചയിൽ ധാരണ

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനം: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

തിരുവനന്തപുരം: ആയിരക്കണക്കിന് സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ കരുനാഗപ്പള്ളി താലൂക്ക് ഗവൺമെന്റ് ആശുപത്രിയുടെ സമഗ്ര വികസനം, കൂടുതൽ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കൽ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരത്തെ ഓഫീസിൽ ഉന്നതതല…

Continue Readingകരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനം: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കുറ്റിപ്പുറത്ത് ബസ് അപകടം: ഒരാൾ മരിച്ചു; 20-ലധികം പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ ഞായറാഴ്ച രാവിലെയുണ്ടായ ദാരുണമായ സ്വകാര്യ ബസ് അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിച്ചു. അപകടത്തിൽ 20-ലധികം യാത്രക്കാർക്ക് പരിക്കേറ്റതായും, ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഇന്ന് (ജൂലൈ 26) രാവിലെ…

Continue Readingകുറ്റിപ്പുറത്ത് ബസ് അപകടം: ഒരാൾ മരിച്ചു; 20-ലധികം പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

എംഡിഎംഎ കടത്ത് കേസ്: താത്കാലിക കായിക അധ്യാപിക സർവീസിൽ നിന്ന് പുറത്താക്കി; സ്പെഷ്യൽ എഡ്യൂക്കേറ്ററും അറസ്റ്റിൽ

കോഴിക്കോട്: എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് പേരാമ്പ്ര ബി.ആർ.സിയിലെ താത്കാലിക കായിക അധ്യാപിക കെ.സി. കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി വടകര പോലീസാണ് കീർത്തനയെ അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണത്തിൽ…

Continue Readingഎംഡിഎംഎ കടത്ത് കേസ്: താത്കാലിക കായിക അധ്യാപിക സർവീസിൽ നിന്ന് പുറത്താക്കി; സ്പെഷ്യൽ എഡ്യൂക്കേറ്ററും അറസ്റ്റിൽ

കുണ്ടറയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കുണ്ടറ: കുണ്ടറയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കുമ്പളം പ്രേം നിവാസിൽ പ്രേം ജോസ് (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏകദേശം 7.30 ഓടെയായിരുന്നു അപകടം. കുമ്പളം സ്വദേശിയായ പ്രേം ജോസ് നിലവിൽ കേരളപുരം ഏഴാംകുറ്റിയിൽ താമസിച്ച് വരികയായിരുന്നു. പീയർലെസ്…

Continue Readingകുണ്ടറയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിതരെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; രക്ഷാപ്രവർത്തകർക്ക് ആദരം

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവരെ നേരിൽ കണ്ടും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചും എം.പി ശ്രീമതി പ്രിയങ്ക ഗാന്ധി ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിച്ചു. ദുരന്തത്തിൽ വീട് നഷ്ടമായ കള്ളാടി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്‌റഫിന്റെയും ഭാര്യയുടെയും മക്കളുടെയും കുടുംബത്തെ സന്ദർശിച്ച പ്രിയങ്ക…

Continue Readingകള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിതരെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; രക്ഷാപ്രവർത്തകർക്ക് ആദരം

ശബരിമലയിൽ പുതിയ തന്ത്രി; കണ്ഠരര് ബ്രഹ്മദത്തനെ നിയമിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡിന്റെ യോഗത്തിലാണ് നിയമനത്തിന് അന്തിമ അംഗീകാരം നൽകിയത്. നിലവിലെ തന്ത്രിയായ കണ്ഠരര് രാജീവര് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത…

Continue Readingശബരിമലയിൽ പുതിയ തന്ത്രി; കണ്ഠരര് ബ്രഹ്മദത്തനെ നിയമിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

വിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്ര അന്വേഷണം, നഷ്ടപരിഹാരം ഉറപ്പാക്കണം; കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി

ന്യൂഡൽഹി: വിയറ്റ്നാമിൽ വിനോദസഞ്ചാര ബോട്ടിന് ഉണ്ടായ ദാരുണമായ അപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ലൗനി തോമസ് എന്നിവരുള്‍പ്പെടെ 15 ഇന്ത്യൻ പൗരന്മാർ മരിച്ച സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട്…

Continue Readingവിയറ്റ്നാം ബോട്ട് ദുരന്തം: സമഗ്ര അന്വേഷണം, നഷ്ടപരിഹാരം ഉറപ്പാക്കണം; കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി

വാഹന മോഷണശ്രമം; നാല് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ

കരുനാഗപ്പള്ളി: ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കാൻ എത്തിയ നാല് യുവാക്കളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തിൽ അനന്തു (19), ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയിൽ ഹരികൃഷ്ണൻ (20), കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കൽ മേലതിൽ അക്ഷയ് (23), കരുനാഗപ്പള്ളി കല്ലേലിൽഭാഗത്ത്…

Continue Readingവാഹന മോഷണശ്രമം; നാല് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ