ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വാടാനപ്പള്ളി: ദേശീയപാത 66-ൽ ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ ബൈക്കിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചെമ്പൻ ഹൗസിൽ അശോകന്റെ മകൻ അനൂപ് (40) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 13-ാം തീയതി രാവിലെയാണ്…