തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ഓഗസ്റ്റ് 8 വരെ മത്സ്യബന്ധനത്തിന് വിലക്ക്
കൊല്ലം: കേരളതീരത്ത് ഓഗസ്റ്റ് 8 വരെ ശക്തമായ കാറ്റിനും പ്രക്ഷുബ്ധമായ കടലിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ ആനി ജൂല തോമസ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.…