സൗദിയിൽ ഹൃദയാഘാതം; പുത്തൂർ സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു

കൊല്ലം: സൗദിയിൽ ജോലിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പുത്തൂർ വല്ലഭൻകര സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു. ഉറക്കത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. അജിത്തിന്റെ ഭൗതികദേഹം സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വല്ലഭൻകരയിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് സംസ്കാരശുശ്രൂഷകൾ നടക്കും. തുടർന്ന് മൂന്നുമണിയോടെ…

Continue Readingസൗദിയിൽ ഹൃദയാഘാതം; പുത്തൂർ സ്വദേശി അജിത്ത് ജോണി (38) അന്തരിച്ചു

ജപ്പാനിലെ ട്രെയിൻ അപകടത്തിൽ കണ്ണൂർ സ്വദേശിനി ദേവികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം നാട്ടിലെത്തിക്കാനാകില്ല

കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ നടന്ന ട്രെയിൻ അപകടത്തിൽ മരിച്ച കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനി ദേവികയുടെ വേർപാടിൽ നടുങ്ങി ജന്മനാട്. സെപ്റ്റംബർ രണ്ടിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ അപകടം നടന്നത്. അപകടത്തിൽ ദേവികയുടെ മൃതദേഹം പൂർണമായും ചിന്നിച്ചിതറിയ നിലയിലായതിനാൽ ഭൗതികശരീരം നാട്ടിലെത്തിക്കാൻ…

Continue Readingജപ്പാനിലെ ട്രെയിൻ അപകടത്തിൽ കണ്ണൂർ സ്വദേശിനി ദേവികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം നാട്ടിലെത്തിക്കാനാകില്ല

കെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

കോഴിക്കോട്: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്)യുമായി ദീർഘകാല സഹകരണത്തിന് കെഎസ്ആർടിസി നടപടി ആരംഭിച്ചു. ഉദ്യോഗസ്ഥ പരിശീലനം, സർവീസ് ആസൂത്രണം, വരുമാന വർധന, യാത്രക്കാരുടെ സേവനം, സാങ്കേതികവിദ്യയുടെ പ്രയോജനം…

Continue Readingകെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ പിതാവ് ജോയ് പൂവണ്ണത്തിൽ അന്തരിച്ചു

ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെയും സിസ്റ്റർ സ്നേഹ ഡി.എം.യുടെയും പിതാവും ഫാ. ജോബിൻ പൂവണ്ണത്തിലിന്റെ വല്യപ്പച്ചനുമായ ശ്രീ. ജോയ് പൂവണ്ണത്തിൽ അന്തരിച്ചു. നിത്യവിശ്രമത്തിനായി ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട പരേതന്റെ ആത്മാവിന് കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും നിത്യശാന്തി നേർന്നു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക്…

Continue Readingഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ പിതാവ് ജോയ് പൂവണ്ണത്തിൽ അന്തരിച്ചു

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആറ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും ശാസ്താംകോട്ട കായലിൽ ചാടി…

Continue Readingശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കെ.എസ്.ആർ.ടി.സി. ബസ് തകരാറിൽ; സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാട്ടിയതായി പരാതി

കാസർകോട്: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ ശ്രമിച്ച സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിനും ബന്ധപ്പെട്ട…

Continue Readingകെ.എസ്.ആർ.ടി.സി. ബസ് തകരാറിൽ; സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാട്ടിയതായി പരാതി

മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കിഴക്കേ പ്ലാറ്റ്‌ഫോമിലേക്കാണ് ടിപ്പർ…

Continue Readingമുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

എം.പി ഫണ്ട് ചെലവഴിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധം; കണക്കുകൾ പുറത്തുവിട്ട് കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എം.പി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയരുന്ന “എം.പി. ഫണ്ട് ചെലവഴിച്ചില്ല” എന്ന പ്രചാരണം വസ്തുതകൾ മറച്ചുവെച്ചുള്ള രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ഫണ്ട് വിനിയോഗത്തിന്റെ കണക്കുകൾ പുറത്തുവിട്ടാണ് എം.പി.യുടെ വിശദീകരണം. ആകെ 17.2…

Continue Readingഎം.പി ഫണ്ട് ചെലവഴിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധം; കണക്കുകൾ പുറത്തുവിട്ട് കൊടിക്കുന്നിൽ സുരേഷ്

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റം; ആക്രമണവും വധഭീഷണിയും നേരിട്ടെന്ന് രമ്യ ഹരിദാസ്

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും തനിക്കെതിരെ ആക്രമണവും വധഭീഷണിയും ഉണ്ടായതായി ആലത്തൂർ എം.എൽ.എ രമ്യ ഹരിദാസ്. കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് ചായ കുടിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണ് താൻ അവിടെ എത്തിയതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.…

Continue Readingചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റം; ആക്രമണവും വധഭീഷണിയും നേരിട്ടെന്ന് രമ്യ ഹരിദാസ്

കയ്പമംഗലത്ത് കാർ ലോറിയിലിടിച്ച് എട്ട് വിദ്യാർഥികൾ മരിച്ചു

തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. തമിഴ്നാട് ഡിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.40ഓടെയായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള…

Continue Readingകയ്പമംഗലത്ത് കാർ ലോറിയിലിടിച്ച് എട്ട് വിദ്യാർഥികൾ മരിച്ചു